തിരുവനന്തപുരം: എൽ.ഡി.എഫിൻ്റെ അസ്സോസിയേറ്റ് പാർട്ടിയായ റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി – ലെഫ്റ്റ് ) മുന്നണിയിൽ ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, എൽ.ഡി.എഫ്.കൺവീനർ ടി.പി.രാമകൃഷ്ണൻ എന്നിവർക്ക് കത്ത് നൽകി. പതിനൊന്ന് വർഷമായി എൽ.ഡി.എഫിനോടൊപ്പം സഹകരിക്കുന്ന സാഹചര്യത്തിലാണ് മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. എ.കെ.ജി സെൻ്ററിൽസി.പി.എമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം നേതാക്കളെ നേരിൽ കാണുകയായിരുന്നു ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, അസി.സെക്രട്ടറി അഡ്വ.കെ.കെ.ജയരാജ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവർ. ഇടത് മുന്നണിയുടെ ഭാഗമെന്ന നിലയിൽ ആർ.എസ്.പി ( ലെഫ്റ്റ് )യെ ഉൾപ്പെടുത്തുവാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗോവിന്ദൻ മാസ്റ്ററും, ടി.പി.രാമകൃഷ്ണനും പറഞ്ഞതായി ആർ.എസ്.പി ( ലെഫ്റ്റ് ) നേതാക്കൾ പറഞ്ഞു.
എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കണമെന്നാവശ്യം: ആർ.എസ്.പി.( ലെഫ്റ്റ് ) കത്ത് നൽകി
