മുട്ടയ്ക്കാട് 517 നമ്പർ എൻഎസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ NSS പതാകദിനം സമുചിതമായി ആചരിച്ചു. കരയോഗം പ്രസിഡന്റ് വിജയൻ നായർ ആചാര്യന്റെ ചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തിയശേഷം പതാക ഉയർത്തുകയുണ്ടായി. അംഗങ്ങൾ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. കരയോഗം സെക്രട്ടറി മോഹനൻ നായർ, യൂണിയൻ പ്രതിനിധി പ്രസന്നകുമാർ, ഇലക്ടറൽ റോൾ അംഗം ജയകുമാർ ജോയിന്റ് സെക്രട്ടറി സുധീർ, വനിതാ സമാജം പ്രസിഡന്റ് ശ്രീലത, അംഗങ്ങളായ സുജാ റാണി, നവീൻഷാ, അശോക് കുമാർ, പ്രതാപ് ചന്ദ്രൻ, ഉമാശങ്കർ എന്നിവർ പങ്കെടുത്തു.
NSS പതാകദിനം സമുചിതമായി ആചരിച്ചു
