ജനതാ ദൾ എസ് പൂവ്വാർ പഞ്ചായത്ത് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പൂവ്വാർ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. കരുംകളം വിജയകുമാർ . കോളിയൂർ സുരേഷ്, ജി. പ്രവീൺ കുമാർ , ഡി.ആർ സെലിൻ, അരുമാനൂർ ചന്ദ്രശേഖരൻ ,വി.ബി. രാജൻ, മരപ്പാലം സുധീഷ് , എസ് മുരുകൻ, റ്റി. ഇന്ദിര, കെ. സെൽവം, സിന്ധു വിജയൻ , കെ. ബാഹുലേയൻ.എ വിജയകുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ മേഖലയിൽ കേ ന്ദ്ര ഫണ്ട് സ്വീകരിക്കുമ്പോൾ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
