തിരു : പ്രസിദ്ധവും അതിപുരാതനവുമായ മുട്ടത്തറ വടുവൊത്ത് മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോൽസവത്തിന് 25 ശനിയാഴ്ച കൊടിയേറും. രാവിലെ 10.15 നും 10.45 മധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രി തരണനല്ലൂർ എൻ.പി ഗോവിന്ദൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷ്ണർ ജി. ഗോമതി ഉദ്ഘാടനം ചെയ്യും. 29 ന് പുറത്തെഴുന്നള്ളത്തും 30 ന് ശ്രീപത്മനാഭ സ്വാമിക്കൊപ്പം ആറാട്ടിനെഴുന്നള്ളത്തും നടക്കും. 31 ന് ദേവീക്ഷേത്ര പൊങ്കാലയോടെ ഉൽസവത്തിന് സമാപനമാകും. സുഹൃതഹോമം, മഹാധന്വന്തരി ഹോമം, മഹാമൃത്യുഞ്ജയ ഹോമം തുടങ്ങിയ പ്രത്യേക പൂജകൾ, കലാപരിപാടികൾ, അന്നദാനം എന്നിവയും ഉണ്ടാകും.
Related Posts

കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം
മംഗളൂരു: കാര്‍ മോട്ടോര്‍ സൈക്കിളിലിടിച്ച് പ്രതിശ്രുത വധുവിനും വരനും ദാരുണാന്ത്യം. വ്യാഴാഴ്ച ശിക്കാരിപുര താലൂക്കിലെ അംബരഗോഡ്ലു ക്രോസിന് സമീപമാണ് അപകടം ഉണ്ടായത്.തൊഗാർസിക്ക് സമീപം ഗംഗോള്ളി ഗ്രാമത്തിലെ ബസവനഗൗഡ…

ഈഴവർ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് പ്രധാന്യം നൽകി പ്രവർത്തിക്കണം -വെള്ളാപ്പള്ളി നടേശൻ
വൈക്കം :എസ് എൻ ഡി പി യോഗം വൈക്കം തലയോലപ്പറമ്പ് യൂണിയനുകളുടെ കീഴിലുള്ള ശാഖാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർക്കു വേണ്ടി വൈക്കം…

വെസ്റ്റ് കല്ലട ജലാശയത്തിൽ അപ്പോളോ ഗ്രീൻ എനർജിയുടെ 64 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതി
തിരുവനന്തപുരം: അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് (എജിഇഎൽ) കേരളത്തിൽ പുതുമയുള്ള ഊർജ പരിഹാരവുമായി മുന്നോട്ട്. അഷ്ടമുടി കായലിനോട് ചേർന്നുള്ള വെസ്റ്റ് കല്ലട ജലാശയത്തിൽ 64 മെഗാവാട്ട് ശേഷിയുള്ള…