തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുസ്ലിം പ്രാതിനിധ്യം ഉറപ്പാക്കണം., ജമാഅത്ത് കൗൺസിൽ

തിരുവനന്തപുരം : ആസന്നമായിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജനസംഖ്യാനുപാതികമായി മുസ്ലീങ്ങൾക്ക് മത്സരിക്കാനുള്ള അർഹമായ പ്രാതിനിധ്യം ഇരുമുന്നണികളും നൽകാൻ തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജമാഅത്ത് ഭവനിൽ ചേർന്ന ജില്ലാ നേതൃ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ഇരു മുന്നണി നേതൃത്വത്തോടും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് 18 ന് കൊച്ചിയിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം. എ. കരീം ശ്രീകാര്യം അധ്യക്ഷത വഹിച്ചു. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ്, ഡോ: അസ്ഹറുദ്ദീൻ, ജില്ലാ ഭാരവാഹികളായ എം.എ. ജലീൽ, ഇമാം അഹമ്മദ് മൗലവി, എ. എൽ.എം. കാസിം, ബീമാപ്പള്ളി സക്കീർ, ഇ.കെ. മുനീർ, തൊളിക്കോട് സുലൈമാൻ, സൂരജ് ശ്രീകാര്യം, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *