പാലിയേറ്റീവ് കെയർ ലേണിംഗ് പ്രോഗ്രാം ധാരാണാപത്രം

തൃശൂർ :മെഡിക്കൽ ഹൗസ് സർജൻസിനായി കേരള ആരോഗ്യശാസ്ത്ര സർവകലാശാലയും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസ് (TIPS), പാലിയം ഇന്ത്യയും സംയുക്തമായി നടത്തുന്ന 60 മണിക്കൂർ ദൈര്‍ഘ്യമുള്ള പാലിയേറ്റീവ് കെയർ ലേർണിംഗ് പ്രോഗ്രാമിനായി ആരോഗ്യ ശാസ്ത്ര സർവകലാശാലയ്ക്കായി രജിസ്ട്രാർ ഡോ. എസ്. ഗോപകുമാറും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് സയൻസസിനായി ഡോ.എം.എം സുനിൽകുമാറും ചേർന്ന് ആരോഗ്യശാസ്ത്ര സർവകലാശാല ആസ്ഥാനത്ത്‌ വച്ച് 13.10.2025 -ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, പ്രോ വൈസ് ചാൻസലർ ഡോ.സി.പി വിജയൻ, അക്കാദമിക് ഡീൻ ഡോ.ബിനോജ്.ആർ, റിസർച്ച് ഡീൻ ഡോ.ഷാജി കെ. എസ്, സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് പ്രൊഫസർ & ഹെഡ് ഡോ.ഗീത എം. ഗോവിന്ദരാജ്, അസ്സോസിയേറ്റ് പ്രൊഫസർ ഡോ. അനൂപ് കുമാര്‍.എൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *