തിരു. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസി സംഘടനകളുടെ ഏകോപന സമിതിയായ എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ സമവായനയംസ്വീകരിച്ച് പിന്തുണ പ്രഖ്യാപിച്ചു. മുന്നണികൾക്കതീതമായി സ്വീകാര്യമായ പാർട്ടി സ്ഥാനാർത്ഥികളുമായി സഹകരിക്കുമെന്നുംഅവരുടെ വിജയത്തിനായി പ്രവർത്തിക്കുന്നതിനും മടങ്ങിയെത്തിയ വരുൾപ്പെടെയുള്ള പ്രവാസികളുടെയും കുടുംബാംഗങ്ങളുടെയും വോട്ടുകൾ നൽകുന്നതിനും യോഗം തീരുമാനിച്ചു.തദ്ദേശ സ്വയം ഭരണ തെരത്തെടുപ്പിൽ സ്വീകരിച്ച അതേ നയം തന്നെയാണ് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നതെന്നു ദേശീയ ചെയർമാൻപ്രവാസി ബന്ധു ഡോ.എസ്. അഹമ്മദ് പ്രസ്താവിച്ചു.മുന്നണി സംവിധാനം പ്രവാസി കൗൺസിലിന് സ്വീകാര്യമല്ല. ഏത് മുന്നണി സ്ഥാനാർത്ഥിയായാലും അവരുടെ പാർട്ടിയുടെ ഇന്നലെവരെയുള്ള സമീപന രീതി അവലംബിച്ചാണു പിന്തുണ നൽകുന്നതെന്നും അഹമ്മദ് വ്യക്തമാ.ക്കി. 14 ജില്ലകളിലും എൻ.ആർ.ഐ കൗൺസിലിനും പോഷക സംഘടനകളായ പ്രവാസി പെൻഷർ ഹോൾഡേഴ്സ് അസ്സോസിയേഷൻ,പ്രവാസി റിട്ടേണീസ് വെൽഫയർ അസ്സോസിയേഷനുംശക്തമായ അടിത്തറ ഉണ്ടെന്നുഅഹമ്മദ് അറിയിച്ചു.പ്രവാസികളുടെ ക്ഷേമത്തിനും ജീവിത ഭദ്രതയ്ക്കും ആവശ്യമായ പദ്ധതികൾ ഭരണപരമായി സ്വീകരിച്ചിട്ടുള്ള പാർട്ടികളെ ഒരിക്കലും വിസ്മരിക്കുകയില്ലെന്നും അഹമ്മദ് വ്യക്തമാക്കി. ഒരു പഞ്ചായത്ത് വാർഡിൽ ആയിരത്തിലേറെ വോട്ടുകൾ പ്രവാസികളുമായിബന്ധപ്പെട്ട് ഉണ്ടെന്നും കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ പലരും വിജയിച്ചത് ഈ വോട്ടുകളുടെ പിന്തുണകൊണ്ടാണെന്നും യോഗം വിലയിരുത്തിയതായി ദേശീയ ചെയർമാൻ എസ്. അഹമ്മദ് വെളിപ്പെടുത്തി
ഇക്കഴിഞ്ഞ ദിവസം പത്മാകഫേ ഹാളിൽനടന്ന സ്റ്റീയറിംഗ് കമ്മിറ്റിയാണു തീരുമാനമെടുത്തത്. യോഗത്തിൽ സീനിയർ വൈസ് ചെയർമാൻ ശശി.ആർ.നായർ അദ്ധ്യക്ഷതവഹിച്ചു. തെരഞ്ഞെടുപ്പ് നയരേഖ വൈസ് ചെയർമാൻ എം നജീബ് അവതരിപ്പിച്ചു. കൗൺസിൽ ഭാരവാഹികളായ പുഞ്ചക്കരി വി.ഉണ്ണി,പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൊടുങ്ങല്ലൂർ ടി.എം. ഷാഫി, പ്രവാസി റിട്ടേണി വെൽഫയർ അസ്സോസിയേഷൻ സംസ്ഥാന വൈസ്ചെയർമാൻ വി രാമചന്ദ്രൻ കണ്ണൂർ, എൻ.ആർ.ഐ കൗൺസിൽ വൈസ് ചെയർമാൻ ആവിക്കര സത്താർഎന്നിവർ പ്രസംഗിച്ചു.
