കെ അജിത്ത് കാൻഡിഡേറ്റ് കണക്ട് ആപ്പ് ലോഞ്ച് ചെയ്ത് യുവമോർച്ച യുവസംഗമം

വൈക്കം: എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജം പകർന്ന് കൊണ്ട് യുവമോർച്ച വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുവസംഗമം നടത്തി.വൈകിട്ട് 5 മണിക്ക് വൈക്കം കച്ചേരിക്കവലയിലുള്ള എൻഡിഎ ഓഫീസ് മൈതാനിയിൽ നടന്ന പരിപാടിയിൽ യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അഡ്വ.അപ്പു അദ്ധ്യക്ഷത വഹിച്ചു.യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മനു പ്രസാദ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി ആമുഖ പ്രഭാഷണം നടത്തി. വൈക്കം നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ അജിത്തിനെ യുവമോർച്ച പ്രവർത്തകർ ഹാരാർപ്പണം നടത്തി സ്വീകരിച്ചു.യോഗത്തിൽ കെ അജിത്ത് കാൻഡിഡേറ്റ് കണക്ട് ആപ്പ് ലോഞ്ച് ചെയ്തു യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ മനു പ്രസാദ് സ്ഥാനാർത്ഥി കെ അജിത്തിനെ ആപ്പിൽ നിന്നും വീഡിയോ കോൾ ചെയ്ത് ആപ്പ് ലോഞ്ച് ചെയ്തു. ആൻഡ്രോയിഡിലും, പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമാകും.സ്ഥാനാർത്ഥിയുമായി ഏതൊരാൾക്കും ഏത് സമയത്തും സംവദിക്കാനും തങ്ങളുടെ പരാതികളും, നിർദേശങ്ങളും ഇതിലൂടെ പങ്ക് വക്കാൻ സാധിക്കും സ്ഥാനാർത്ഥി നേരിട്ട് തന്നെ മറുപടികളും ഇതിലൂടെ നൽകും.കെ അജിത്തിൻ്റെ ഇലക്ഷൻ സോംഗ് യുവമോർച്ച സംസ്ഥാന സെക്രട്ടറി അധീന ഭാരതി ലോഞ്ച് ചെയ്തു.തുടർന്ന് യുഎയിൽ വച്ച് നടന്ന സെറ്റോ ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ പി അരുണിമാ ദേവിയേയും, സ്റ്റേറ്റ് ലെവൽ അബാക്കസ് പരീക്ഷയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി അമൃതമോളെയും ആദരിച്ചു.യോഗത്തിൽ എം കെ മഹേഷ്, സുമേഷ് കൊല്ലേരിൽ, പി സി ബിനേഷ്കുമാർ, കെ കെ ലേഖ, പ്രീജു ശശി, വി അമ്പിളി, പി ഡി സരസൻ, യുവമോർച്ച നേതാക്കളായ മനു കെഎം, കൃഷ്ണകുമാർ ,ശരത് മനോഹരൻ, വിഷ്ണു വേണു, അഭിലാഷ് എംഎൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *