തിരു: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്കുകൾ കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയിലെ പതിനേഴ് ജേതാക്കളെ തിരുവനന്തപുരം റസിഡൻസ് അപ്പക്സ് കൗൺസിൽ പ്രസ് ക്ലബ്ബ് ഹാളിൽ പ്രസിഡണ്ട് കെ.ജി. ബാബു വട്ടപ്പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ സാമൂഹ്യനീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും മുൻ കളക്ടറുമായ ഡോ. അദീല അബ്ദുല്ല ഐ. എ.എസ് ഉദ്ഘാടനം ചെയ്യും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര സാംസ്കാരിക വകുപ്പ് ഉന്നതാധികാരസമിതി അംഗവും മുൻ ആകാശവാണി ഡയറക്ടറുമായ രാധാകൃഷ്ണൻ നായർ, യൂണിവേഴ്സൽ ഗ്രൂപ്പ് ചെയർമാൻ ബി.എസ്. ഭാസി,പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, രക്ഷാധികാരി വി. ജി.പ്രദീപ്കുമാർ, എന്നിവർ ആശംസകൾ നേരും. ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ നായർ. എസ് സ്വാഗതവും ട്രഷറർ വി.ജി.സുനിൽകുമാർ നന്ദിയും പ്രകാശിപ്പിക്കും.
തിരുവനന്തപുരം റസിഡൻസ് അപ്പക്സ് കൗൺസിൽ തിരുവനന്തപുരം ജില്ലയിലെ സിവിൽ സർവീസ് റാങ്ക് ജേതാക്കൾക്ക് സ്വീകരണം നൽകുന്നു
