സ്ത്രീ മുന്നേറ്റത്തിൻ്റെ കാലിക പ്രസക്തി: വനിതാദിനാഘോഷം സംഘടിപ്പിച്ചു

കൊട്ടാരക്കര : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കൊട്ടാരക്കര ഏരിയ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീമുന്നേറ്റത്തിന്റെ കാലിക പ്രസക്തിയെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് ഡോക്ടർ സ്മിത്ത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൊട്ടാരക്കര മുൻസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഡോക്ടർ അനീഷാ മുരളി, ഡോക്ടർ അമൃത ഡോക്ടർ സൂര്യ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കുകയും ജെസിഐയുടെ നേതൃത്വത്തിൽ ബാബുരാജ് സുരേന്ദ്രൻ മോട്ടിവേഷൻ ക്ലാസ് നൽകുകയും ചെയ്തു.  സംസ്ഥാന ജില്ലാ ഭാരവാഹികൾ മുപ്പത്തഞ്ചോളം വനിത ഡോക്ടർമാരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *