“പുസ്തക വസന്തം ” പദ്ധതിയുമായി കാഞ്ഞങ്ങാട് സൗത്ത് സ്കൂൾ

സ്കൂൾ ലൈബ്രറി പൊതു ജനങ്ങൾക്ക് പരിചയപ്പെടുത്തി കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും ” പുസ്തക വസന്തം ” എന്ന പേരിൽ ആരംഭിച്ച ഈ പദ്ധതി തികച്ചും മാതൃകാപരമാണെന്ന് കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. വി എച്ച് എസ് ഇ വിഭാഗത്തിലെ ലൈബ്രറിയിലെ പുസ്തകങ്ങൾ സ്കൂൾ പരിസരത്ത് നിന്നു കണ്ടെത്തുന്ന പുസ്തക വായന ഇഷ്ടപ്പെടുന്നവർക്കാണ് നൽകുന്നത്. വായിച്ച് തീരുന്ന മുറയ്ക്ക് പുസ്തകങ്ങൾ പരസ്പരം കൈമാറും. സ്കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ, കരിയർ മാസ്റ്റർ പി സമീർ സിദ്ദീഖി , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, ലൈബ്രേറിയൻ ഇൻ ചാർജ് സിന്ധു പി രാമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഫോട്ടോ ക്യാപ്ഷൻ കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലും നാഷണൽ സർവ്വീസ് സ്കീം യൂണിറ്റും സംയുക്തമായി നടത്തിയ ” പുസ്തക വസന്തം ” എന്ന പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ പുസ്തകം കൈമാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *