എൻ എസ് എസ് സപ്ത ദിന ക്യാമ്പ്

തിരുവനന്തപുരം : സിമറ്റ് കോളേജ് ഓഫ് നഴ്സിംഗ് മുട്ടത്തറ, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ സപ്ത ദിന ക്യാമ്പ് ‘നിസ്വനം’ഉദ്ഘാടന പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളേജ് വൈസ് പ്രിൻസിപ്പലും എൻ എസ് എസ് പ്രോഗ്രാം ഓഫീസറുമായ ശ്രീമതി.അശ്വതി. എൽ എസ് സ്വാഗതം പറഞ്ഞു. കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല വിദ്യാർഥികാര്യ ഡീൻ& എൻ എസ് എസ് പ്രോഗ്രാം കോ ഓർഡിനേറ്ററുമായ ഡോ. ആശിഷ് ആർ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ മുഖ്യാതിഥിയായ ഡോ. ആശിഷ് ആർ. സമൂഹത്തിലും കലാലയങ്ങളിലും കുട്ടികളുടെ മാനസികവും ,വിദ്യാഭ്യാസപരവും, ശാരീരികവും, ധാർമികവും ,വ്യക്തിപരവുമായ, കാര്യങ്ങളിൽ ഇത്തരം ക്യാമ്പുകൾ പ്രധാന പങ്കു വഹിക്കുന്നു എന്നഭിപ്രായപ്പെട്ടു. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ കടന്നു കയറ്റത്തെപ്പറ്റിയും കൃത്രിമ ബുദ്ധിയുടെ/ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഉപയോഗപ്പെടുത്തി അധ്യാപകൻ അഥവാ അധ്യാപിക അധ്യാപന രീതി എങ്ങനെ മെച്ചപ്പെടുത്താം എന്നും വിശദമാക്കി. വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, യുവ സമൂഹത്തിൽ ലഹരി ഉപയോഗം, ആരോഗ്യ സർവ്വ കലാശാലയിലെ വിദ്യാർത്ഥി സൗഹൃദ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് വിശദമായി സംവാദം നടത്തി. സിമറ്റ് ഡയറക്ടർ ഡോ ആശ എസ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി. നിനു കെ മാമൻ, ശ്രീമതി. ഷാനി ശർമ്മ, ശ്രീ. അഭിലാഷ് പി എൽ എന്നിവർ സംസാരിച്ചു. ശ്രീ യദു കൃഷ്ണ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *