പാച്ചല്ലൂർ ഭദ്രകാളി ക്ഷേത്രത്തിൽ നേർച്ച തൂക്ക ഉത്സവം കൊടിയേറി. അമ്പലത്തറ മിൽമ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച കൊടിമര ഘോഷയാത്ര ക്ഷേത്രമുറ്റത്ത് എത്തിയശേഷം കളങ്കാവലിന് തുടർന്നായിരുന്നു ക്ഷേത്ര തന്ത്രി ബൈലൂർ മന ബി.ആർ.ആനന്ദേശ്വര ഭട്ടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്. ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം റിട്ട: ഇൻകം ടാക്സ് ചീഫ് കമ്മീഷണർ രവി ബാലൻ നിർവഹിച്ചു.യു.ഡി.എസ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് എംഡിയും ചെയർമാനുമായ ചെങ്കൽ രാജശേഖരൻ നായർക്ക് പാച്ചല്ലൂർ അമ്മ പുരസ്കാരം നൽകി. ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഭരണസമിതി ചെയർമാൻ എസ് കൃഷ്ണൻകുട്ടി നായർ അധ്യക്ഷനായ യോഗത്തിൽ ജനറൽ കൺവീനർ എസ് ശ്രീകുമാരൻ നായർ കൺവീനർ എം സി അഭിലാഷ് എന്നിവർ പ്രസംഗിച്ചു
പാച്ചല്ലൂർ ഭദ്രകാളി ക്ഷേത്രത്തിൽ നേർച്ച തൂക്ക ഉത്സവം കൊടിയേറി
