കോവളം :വാഴമുട്ടം ഗവണ്മെന്റ് ഹൈസ്കൂളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സല്യൂട്ട് സ്വീകരിച്ചു കേഡറ്റുകളെ അഭിസംബോധന ചെയ്തു സംസാരിച്ചു. മികച്ച പരേഡ് കാഴ്ചവച്ച കേഡറ്റുകളെയും അവർക്ക് പരിശീലനം നൽകിയ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദനം അറിയിച്ചു. ചടങ്ങിൽ മികച്ച കേഡറ്റുകൾക്ക് ട്രോഫി വിതരണം ചെയ്തു. പരിശീലനം നൽകിയ ഉദ്യോഗസ്ഥരെ മന്ത്രി ആദരിച്ചു. One Day One Rupee SPC പ്രൊജക്റ്റിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്കായി സ്വരുപിച്ച പഠനസഹായം വാഴമുട്ടം സ്കൂളിലെ വിദ്യാർത്ഥികളായ ആരവ്, അരവിന്ദ് എന്നിവർക്ക് കോവളം എസ് എച് ഓ ജയപ്രകാശ് വിതരണം ചെയ്തു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ജി എസ്, ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫിസർ ഷിബു, കോവളം സബ് ഇൻസ്പെക്ടർ സുധീഷ്, കമ്മ്യൂണിറ്റി പോലീസ് ഓഫിസർ ഡോ ഷിജു, പി ടി എ പ്രസിഡന്റ് വെള്ളാർ സാബു, ഡ്രിൽ ഇൻസ്ട്രകറ്റർമാരായ ബിജു, രാഖി, നാട്ടുകാർ പൊതുപ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാഴമുട്ടം ഗവണ്മെന്റ് ഹൈസ്കൂളിൽ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു
