തൃശൂർ : അശ്വിനി കോളേജ് ഓഫ് നഴ്സിംഗ് 17-ാം ബാച്ച് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും 22-ാം ബാച്ച് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപോജ്വലന ചടങ്ങും 6-02-2026, രാവിലെ 11 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.ചടങ്ങിൽ അശ്വിനി കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ ഡോ. ലഫ്റ്റനന്റ് കേണൽ റോസി കെ.ഒ സ്വാഗതം പറഞ്ഞു. അശ്വിനി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ശ്രീ സുഗതൻ കെ.കെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള ആരോഗ്യ സർവ്വകലാശാലയുടെ സ്റ്റുഡന്റ് അഫയേഴ്സ് വിഭാഗം ഡീൻ ഡോ. ആശിഷ് ആർ ബിരുദദാന ചടങ്ങ് നിർവ്വഹിച്ചു, വിദ്യാഭ്യാസത്തിൻറെ പ്രാധാന്യം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഉത്തരവാദിത്വ൦, ലഹരി വിമുക്ത സമൂഹത്തിനായി യുവതലമുറയുടെ പ്രവർത്തനങ്ങൾ, വ്യക്തിത്വവികസനത്തിന്റെ പ്രാധാന്യം,സാമൂഹിക പ്രവർത്തനത്തിൽ യുവജനതയുടെ പങ്ക് എന്നിവയെ കുറിച്ച് വിശദമായി സംസാരിച്ചു. തൃശ്ശൂർ ജൂബിലി മിഷൻ കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ജൂഡി എസ്.ഐ.സി വിശിഷ്ടാതിഥിയായിരുന്നു.അശ്വിനി കോളേജ് പ്രിൻസിപ്പാൾ ഡോ. ലഫ്റ്റനന്റ് കേണൽ റോസി കെ.ഒ, അശ്വിനി ഹോസ്പിറ്റൽ നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി ഉഷാറാണി എൽ.ഡി എന്നിവർ ചേർന്ന് 22-ാം ബാച്ച് വിദ്യാർത്ഥികളുടെ ദീപോജ്വലന ചടങ്ങ് നിർവ്വഹിച്ചു.തൃശ്ശൂർ ജൂബിലി മിഷൻ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ജൂഡി എസ്.ഐ.സി, അശ്വിനി ഹോസ്പിറ്റൽ ഡയറക്ടർ ശ്രീ എ.സി. പ്രേമാനന്ദൻ എന്നിവർ ചടങ്ങിൽ സമ്മാനദാനം നിർവ്വഹിച്ചു. അശ്വിനി ഹോസ്പിറ്റൽ ഡയറക്ടർ ശ്രീ എ. സി. പ്രേമാനന്ദൻ, അശ്വിനി കോളേജ് പി.ടി.എ പ്രസിഡന്റ് ശ്രീ ഷബീർ എച്ച് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.അശ്വിനി കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. കവിത ബി, വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Related Posts
സ്വീകരണമൊരുക്കി നാട്ടുകാരും യാത്രക്കാരുംവൈക്കം റോഡില്‍ പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് യാഥാര്‍ഥ്യമായി
കോട്ടയം:കടുത്തുരുത്തി ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ പുതുതായി സ്റ്റോപ്പ് അനുവദിച്ച പരശുറാം എക്സ്പ്രസിന് ഉത്സവാന്തരീക്ഷത്തില്‍ നാട്ടുകാരുടെ വരവേല്‍പ്പ്.മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകാനായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ…
മാനസികാരോഗ്യ രംഗത്ത് സാമൂഹ്യ ശ്രദ്ധ അത്യാവശ്യം
ദോഹ: സമൂഹത്തിലെ ഓരോ വ്യക്തിയുടേയും മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ സാമൂഹ്യ പരിസരത്തിന് വലിയ സ്ഥാനമുണ്ടെന്നും കുട്ടികളുടേയും മുതിര്‍ന്നവരുടേയും മാനസികാരോഗ്യ രംഗത്ത് സാമൂഹ്യ ശ്രദ്ധ അത്യാവശ്യമാണെന്നും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച്…
നിര്യാതയായി
കട്ടച്ചാൽ കുഴി കോഴോട്ട് പുത്രവിളാകത്ത് വീട്ടിൽ രാധ(76)നിര്യാതയായി.ഭർത്താവ് : അർജുന പണിക്കാർ, മക്കൾ: ഗീത, പ്രസന്നകുമാരി.മരുമക്കൾ : മണികണ്ഠൻ, ബാബു. സഞ്ചയനം 22.12.25 തിങ്കളാഴ്ച 8 30ന്.…
