വാഴമുട്ടം ഗവണ്മെന്റ് ഹൈസ്കൂളിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു

കോവളം :വാഴമുട്ടം ഗവണ്മെന്റ് ഹൈസ്കൂൾ പുതിയ മന്ദിരത്തിന്റെ ഉൽഘാടനം നടന്നു. പൂങ്കുളം വാർഡ്‌ കൗൺസിലർ വയൽക്കര രതീഷിന്റെ അദ്ധ്യക്ഷതയിൽ കുടിയ സമ്മേളനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം ചെയ്തു സ്കൂളിൽ ഹയർ സെക്കന്ററി യുടെ രണ്ടു ബാച്ചുകൾ ആരംഭിക്കാൻ ഉള്ള നടപടികൾ സ്വീകരിച്ചു വരുന്ന തായി മന്ത്രി അറിയിച്ചു. പുഞ്ചക്കരി വാർഡ്‌ കൗൺസിലർ ശൈലജ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ശ്രീജ ഗോപിനാഥു, സി പി ഐ എം പ്രതിനിധി എസ് പുഷ്പലത, സി പി ഐ പ്രതിനിധി പാപ്പനംകോട് അജയൻ, മുൻ കൗൺസിലർ പനത്തുറ പി ബൈജു, കരമന ഹരി, സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ പി എസ് ഹരികുമാർ, മുൻ കൗൺസിലർ എ ജെ സുക്കാർന്നോ, സി പി ഐ എം കോവളം ഏരിയ സെക്രട്ടറി അഡ്വ കരുംകുളം അജിത്, കെ ജി സനൽകുമാർ, കെ ആർ ഉണ്ണികൃഷ്ണൻ, പി രാജേന്ദ്രകുമാർ, സിജോയ്, അനിൽകുമാർ, ജെ ഡി എസ് പ്രതിനിധി ശാരംഗധരൻ, എസ് എം സി ചെയർമാൻ വിപിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചീഫ് എഞ്ചിനിയർ പി ഡബ്ലിയു ഡി കെട്ടിട വിഭാഗം ദീപു എസ് ചീഫ് മാനേജർ കില മുരളി ആർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ വെള്ളാർ സാബു സ്വാഗതവും വാഴമുട്ടം ഗവണ്മെന്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ജി എസ് കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *