സ്വാതന്ത്ര്യസമരസേനാനിയും,അഖില കേരള ധീവരസഭ സംസ്ഥാന പ്രസിഡന്റും, ഓൾ ഇന്ത്യ ടെയിലേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന കെ ഭാർഗവന്റെ പതിനെട്ടാം ചരമവാർഷിക ദിനം ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. ഇന്നു രാവിലെ (5.2. 26 ) പൂന്തുറയിലെ കെ. ഭാർഗവൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ധീവരസഭ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് പൂന്തുറ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.ധീവരസഭ ജില്ലാ പ്രസിഡന്റ് പനത്തുറ പി. ബൈജു അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കാലടി സുഗതൻ സ്വാഗതം പറഞ്ഞയോഗത്തിൽ ഭാരവാഹികളായ എൻ.വി. ഗണേഷ് കുമാർ, ആർ. സുരേഷ് കുമാർ, നെല്ലിയോട് ഗിരീഷ്, എസ്.പി. ജയപ്രകാശ്, പി. കെ. സന്തോഷ്, അനിൽകുമാർ, ജി.നാഗേന്ദ്രൻ, ഷാജികുമാർ,ശ്രീകുമാർ, വി.മധു എന്നിവർ പ്രസംഗിച്ചു.
കെ ഭാർഗവൻ അനുസ്മരണം
