തിരുവനന്തപുരത്തെ ഇന്നർവീൽ ക്ലബ്ബുകളിൽ സോൺ മന്ദാരം എന്നറിയപ്പെടുന്ന ആറ് ക്ലബ്ബുകൾ ചേർന്ന് പരിസ്ഥിതി സംരക്ഷണ ലക്ഷ്യത്തോടെ ഒരു സമഗ്ര പ്രവർത്തനത്തിന് തുടക്കം കുറിച്ചു.നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഔഷധ പച്ചമരുന്ന് സമ്പത്ത് സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചെറുതും വലുതുമായ വിവിധ ഔഷധ ചെടികൾ വച്ചുപിടിപ്പിക്കുകയും, അവയെ സംരക്ഷിക്കുകയും, അതിന്റെ ഗുണഫലങ്ങൾ സമൂഹത്തിനും ലോകജനതയ്ക്കും ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ചത്.നാടൻ അഗ്രോ ഫാമിന്റെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും മികവും പരിഗണിച്ച് ഈ പരിപാടിയിൽ അവരെയും പങ്കാളികളാക്കി.പരിപാടി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഇന്നർവീൽ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ അഞ്ചിതാ ബി.ആർ., സോണൽ അഡ്വൈസർ ഡോ. ഗീതാ പിള്ള, സി.ജി.ആർ. ശൈലജ ശരത്, നാടൻ അഗ്രോ ഫാം ഡയറക്ടർ സുജിത്ത്, വിവിധ ഇന്നർവീൽ ക്ലബ്ബുകളുടെ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.പരിസ്ഥിതി സംരക്ഷണവും ആരോഗ്യമേഖലയും തമ്മിലുള്ള അവിഭാജ്യ ബന്ധം ശക്തിപ്പെടുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വീണ ജോർജ് പറഞ്ഞു.
ഔഷധ പച്ചമരുന്ന് സംരക്ഷണത്തിന് കൈകോർത്തു ഇന്നർവീൽ ക്ലബ്ബുകൾ
