കളത്തറ ഫൗണ്ടേഷൻ കേരളയുടെ കഥാപുരസ്കാരം ഷീലാ ജോർജ് കല്ലടയ്ക്ക്

കളത്തറ ഫൗണ്ടേഷൻ കേരളയുടെ 2025ലെ ഭാരതീയം കഥാപുരസ്കാരം ഷീലാജോർജ് കല്ലടയ്ക്ക്. 2026 ഫെബ്രുവരി ഒന്നാം തീയതി വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം തൈക്കാട് ജെ.ചിത്തരഞ്ജൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ വച്ച് ചലച്ചിത്ര ഗാന നിരൂപകനും എഴുത്തുകാരനുമായ ശ്രീ ടി.പി ശാസ്തമംഗലത്തിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മുൻ ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിൽ ഐഎഎസ്, എഴുത്തുകാരായ ഡോക്ടർ ഏഴുമറ്റൂർ രാജരാജവർമ്മ,, പ്രൊഫ. വീ കാർത്തികേയൻ നായർ,കാര്യവട്ടം ശ്രീകണ്ഠൻ നാ യർ, ശ്രീ കെ ആർ അജയൻ, ശ്രീ കെ പി ഗോപകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലയിലെ അധ്യാപികമാരുടെ സാഹിത്യകൂട്ടായ്മയായ പെണ്ണെഴുത്തിലെ 20 അധ്യാപികമാരുടെ കഥാസമാഹാരമായഗുൾമോഹർ പൂത്തപ്പോൾ എന്ന കഥാസമാഹാരത്തിനാണ് അവാർഡ് ലഭിച്ചത്. പെണ്ണെഴുത്തിൻറെ എഡിറ്ററും കാഞ്ഞിരകോട് സെൻറ് മാർഗ്രറ്റ്സ് ഗേൾസ് ഹൈസ്കൂളിലെ മലയാളം അധ്യാപികയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *