തിരുവനന്തപുരം: പന്ത്രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെങ്ങാനൂർ സ്വദേശി രാജൻ (56) നെ 43 വർഷം കഠിനതടവിനും 40000 രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം കൂടുതലായി ശിക്ഷ അനുഭവിക്കണം. പിഴത്തുകയും ലീഗൽ സർവീവ്സ് അതോറിറ്റി നഷ്ടപരിഹാരവുംഅതിജീവിതക്കു നൽകണം എന്ന് കോടതി വിധിന്യായതിൽ പറയുന്നു.2021 സെപ്റ്റംബർ മുപ്പതിനും ഒക്ടോബർ പതിനഞ്ചിനുമാണ് നഗരത്തിലെ ഒരു ഹോസ്റ്റലിൽ കേസിനാസ്പദമായ സംഭവം നടന്നത് . അവിടത്തെ ക്ലീനറായിരുന്നു പ്രതി ആരുമില്ലാത്ത സമയത്ത് മിഠായി നൽകാം എന്ന് പറഞ്ഞു അതിജീവിതയെ ബാത്ത്റൂംൽ കയറ്റി ആണ് പീഡിപ്പിച്ചത് . പ്രതി ഭീക്ഷണിപ്പെടുത്തിയതിനാൽ ആദ്യത്തെ സംഭവം കൂട്ടി പുറത്ത് പറഞ്ഞില്ല .രണ്ടാമത്തെ സംഭവത്തിന് ശേഷം ഇവർ ഒരുമിച്ച് നിൽക്കുന്നത് മറ്റൊരാൾ കണ്ടു .കുട്ടി പരിഭ്രമിച്ചു നിൽക്കുന്നതിൽ സംശയം തോന്നി കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ ഹാജരായി. വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ വി. വി. ദിപിൻ, സബ് ഇൻസ്പെക്ടർ വിനീത എം. ആർ. എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസീക്യൂഷ 13 സാക്ഷികളെ വിസ്തരിച്ചു. 34 രേഖകളും ഹാജരാക്കി. 5 തൊണ്ടിമുതലുകളും ഹാജരാക്കി.
Related Posts
ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. കേസില്‍ സുപ്രീംകോടതി എതിര്‍ഭാഗത്തിന് നോട്ടീസ് നല്കി.…
കളങ്കാവൽ രണ്ടാം വാരത്തിലെ ശനിയാഴ്ചയും പ്രദർശനം വിജയകരമായി തുടരുന്നു.
റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മമ്മൂട്ടി ചിത്രം കളങ്കാവൽ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടർന്ന്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് സിനിമ പ്രദർശനം തുടർന്നത്. നിരവധി…
സ്ത്രീപക്ഷ നവകേരളം പരിപാടിജീവിതം പറഞ്ഞ് ദയാബായി;കയ്യടിച്ച് സദസ്
കടുത്തുരുത്തി: മൂന്നു വയസുള്ളപ്പോള്‍ പിതാവില്‍നിന്നു കേട്ട കഥയില്‍ മഹാത്മാ ഗാന്ധിയെ കണ്ടതുമുതലുള്ള സ്വന്തം ജീവിതം വിശദീകരിച്ച് അവസാനിക്കുന്പോള്‍ ദയാഭായി സദസിനോടു പറഞ്ഞു നമ്മള് ഉള്ളില്‍ ശുദ്ധിയുള്ളവരായികരിക്കണം, ആദര്‍ശങ്ങളില്‍നിന്ന്…
