വെള്ളാർ വാർഡ്‌ കൗൺസിലറുടെ കാര്യാലയത്തിന്റെയും വാർഡ്‌ വികസനസഭയുടെയും ഉൽഘാടനം നടന്നു

കോവളം :വെള്ളാർ വാർഡ്‌ കൗൺസിലറുടെ കാര്യാലയത്തിന്റെയും വാർഡ്‌ വികസനസഭയുടെയും ഉൽഘാടനം നടന്നു. ബി ജെ പി നേതാവ് വെള്ളാർ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവനന്തപുരം നഗര സഭ മേയർ അഡ്വ വി വി രാജേഷ് ഉൽഘാടനം ചെയ്തു. തിരുവല്ലം വാർഡ്‌ കൗൺസിലർ പാച്ചല്ലൂർ ഗോപൻ, പൂങ്കുളം വാർഡ്‌ കൗൺസിലർ വയൽക്കര രതീഷ് ബി ജെ പി നേതാക്കളായ അശോകൻ, കോളിയൂർ രാജേഷ് തിരുവല്ലം സോണലിലെ ജെ എച് ഐ അനൂരൂപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബി ജെ പി നേതാവ് മധു വാഴമുട്ടം ചടങ്ങിൽ സ്വാഗതം പറഞ്ഞു. വെള്ളാർ വാർഡ്‌ കൗൺസിലറും ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ വി സത്യവതി ചടങ്ങിൽ മറുപടി പ്രസംഗം നടത്തി. തിരുവനന്തപുരം നഗരത്തിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ് പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മേയർ അഡ്വ വി വി രാജേഷ് അറിയിച്ചു. വാഴമുട്ടം ആയുഷ്മാൻ ആരോഗ്യമന്ദിറിന് മുകളിലത്തെ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച ഒഴികെ ഉള്ള ദിവസങ്ങളിൽ രാവിലെ 8മുതൽ 10മണി വരെയാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച ദിവസം നൂറാണി ഹോസ്പിറ്റലിലുള്ള റൂമിലും ഓഫീസ് പ്രവർത്തിക്കും. ഫോൺ നമ്പർ :9633165017

Leave a Reply

Your email address will not be published. Required fields are marked *