ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ;തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ നടത്തിയ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.ജി.എസ് ആശാനാഥ്, ചെമ്പഴത്തി ഉദയൻ ആർ സുഗതൻ അക്കമുള്ള കൗൺസിലർമാർക്ക് എതിരെയാണ് ഹർജി.കൗൺസിലർമാരുടെ നടപടി മുന്‍സിപ്പൽ ചടങ്ങൾക്ക് വിരുദ്ധമാണെന്നും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നും ഉള്ള സിപിഎം നേതാവും കൗൺസിലറുമായ എസ് പി ദീപക്കിന്‍റെ ഹർജിയിലാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്. സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *