എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരവും പ്രശംസപത്രവും സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷായ്ക്ക്

തിരുവനന്തപുരം :പ്രവാസി ഭാരതിയ ദിവസത്തിന്റെ സമാപനസമ്മേളനത്തിൽ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ മാധ്യമ ശ്രേഷ്ഠ പുരസ്‌കാരവും പ്രശംസപത്രവും സിറ്റി വോയിസ് റിപ്പോർട്ടർ എം ദൗലത് ഷാ ഏറ്റുവാങ്ങി. മാധ്യമ ശ്രേഷ്ഠ പുരസ്‌കാരം തിരുവനന്തപുരം സി പി ഐ എം ജില്ലാ സെക്രട്ടറിയും എം എൽ എ യുമായ വി ജോയ് സമ്മാനിച്ചു. പ്രശംസപത്രം മുൻ മന്ത്രി എം എം ഹസ്സനും സമ്മാനിച്ചു. ചടങ്ങിൽ ഈ കെ നായനാർ പുരസ്‌കാരം മുൻ മന്ത്രി കെ ഈ ഇസ്മായിലിന് സമ്മാനിച്ചു. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി പ്രിയദർശിനിയെ ചടങ്ങിൽ ആദരിച്ചു.ചല ചിത്ര സീരിയൽ താരം സീമ ജി നായർക്കും ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.വി കെ പ്രശാന്ത് എം എൽ എ, കേരള ഹൈകോടതി അഡിഷണൽ അഡ്വക്കേ റ്റ് ജനറൽ കെ പി ജയചന്ദ്രൻ, ഫോംക്കാനോ ഭാരവാഹികൾ, എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ഡോ പ്രവാസി ബന്ധു എസ് അഹമ്മദ് സ്വാഗതവും എൻ ആർ ഐ കൗൺസി ൽ ഓഫ് ഇന്ത്യ ഭാരവാഹി കടക്കൽ രമേശ്‌ കൃതജ്ഞതയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *