ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദവേദിയുടെ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഈ വർഷത്തെ വിനോദയാത്ര ഫെബ്രുവരി 6-ന് വെള്ളിയാഴ്ച ഷഹാനിയയിലെ അൽ ദോസരി പാർക്കിൽ സംഘടിപ്പിച്ചു.രാവിലെ ടാക്ക് ഖത്തറിന് മുന്നിൽ നിന്ന് മൂന്ന് ബസ്സുകളിലായി അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പുറപ്പെട്ട യാത്ര പാട്ടുകളും തമാശകളും നിറഞ്ഞതായിരുന്നു. തുടർന്ന് പാർക്കിൽ സംഘടിപ്പിച്ച വിവിധ കളികൾ, വിനോദ പരിപാടികൾ, സമ്മാന വിതരണങ്ങൾ എന്നിവയോടെ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ പങ്കെടുത്തവർ സമയം സന്തോഷകരമായി ചെലവഴിച്ചു.വിനോദയാത്രയുടെ മുഖ്യ കോർഡിനേറ്ററായി ഡെറിക് ജോൺ പ്രവർത്തിച്ചപ്പോൾ, സജാദ്, മഞ്ജുനാഥ് എന്നിവർ മറ്റ് കോർഡിനേറ്റർമാരായി നേതൃത്വം നൽകി. വേദി വൈസ് പ്രസിഡണ്ട് വിഷ്ണു ജയറാം ദേവ് വിനോദയാത്ര ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് ആശംസകൾ നേർന്നു. സെക്രട്ടറി പ്രമോദ് മൂന്നിനി സ്വാഗതവും യാത്രാ കോർഡിനേറ്റർ ഡെറിക് ജോൺ നന്ദിയും രേഖപ്പെടുത്തി.യാത്രയുടെ ഭാഗമായി നടന്ന വിവിധ കലാ, വിനോദ, സൗഹൃദ കായിക മത്സരങ്ങൾക്ക് കൾച്ചറൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ റസാഖ്, സ്പോർട്സ് കമ്മിറ്റി വൈസ് ചെയർമാൻ ജാഫർ, വനിതാ കൂട്ടായ്മ ചെയർപേഴ്സൺ രേഖ പ്രമോദ്, എക്സിക്യൂട്ടീവ് അംഗം രമ്യ സജീവ് എന്നിവർ നേതൃത്വം നൽകി.ഓർമിക്കാനൊരു ദിനം സമ്മാനിച്ച ഈ വിനോദയാത്ര ഏറെ ആനന്ദകരമായ അനുഭവമായിരുന്നുവെന്നും, വരുംകാലത്തും വേദിയുടെ യാത്രകളിൽ പങ്കാളികളാകുമെന്നും പങ്കെടുത്തവർ അഭിപ്രായപ്പെട്ടതായി ഭാരവാഹികൾ അറിയിച്ചു.
തൃശ്ശൂർ ജില്ലാ സൗഹൃദവേദി വിനോദയാത്ര 2026 സംഘടിപ്പിച്ചു
