തലയോലപ്പറമ്പ് :നല്ല ആരോഗ്യം ഓരോ മനുഷ്യന്റെയും അവകാശമായി കാണാനും, സാമൂഹിക ആരോഗ്യത്തിനായി കൈകോർക്കാനും ലക്ഷ്യമിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ 26 മുതൽ 28വരെ വൈകിട്ട് 6മുതൽ 8വരെ സമഗ്ര ആരോഗ്യ സംരക്ഷണ ത്രിദിന സെമിനാർ നടത്തും.യുവാക്കളുടെ കുഴഞ്ഞു വീണു മരണം,അർബുദ, കിഡ്നി,കരൾ,നാഡി രോഗങ്ങളുടെ വർധന എന്നിവ പുതു തലമുറയുടെ ആരോഗ്യം ഹാനികരമാക്കുന്ന ഗുരുതര സാഹചര്യത്തിലാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.പി. യു. തോമസ് നേതൃത്വം നൽകുന്ന കോട്ടയം നവജീവൻ ട്രസ്റ്റും തലയോലപ്പറമ്പ് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ കോട്ടയം ഗവ. മെഡിക്കൽ കോളേജിലെ പ്രൊഫസർമാരായ ഡോ. വിനീത ജോസ്, ഡോ. സിറിൽ ജേക്കബ്, ഡോ. സെബാസ്റ്റ്യൻ മലയിൽ എന്നിവർ നയിക്കും. പി യു തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്യും.15 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ജാതി മത ഭേദമന്യേ ക്ലാസ്സിൽ പങ്കെടുക്കാം.കൈക്കാരന്മാരായ റിൻസൻ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, സഹവികാരി ഫാ. ആൽജോ കളപ്പുരക്കൽ,കേന്ദ്ര സമിതി വൈസ് ചെയർ മാൻ ഇമ്മാനുവേൽ അരയത്തേൽ,ജോയ് ജോൺ നടുവിലെകുറിച്ചി, തോമസ് മാത്യു പാലച്ചുവട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Related Posts
പേരാമ്പ്രയിലെ സംഘർഷം;ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിയ്ക്ക് പൊലീസിന്റെ അടിയേൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്.ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്.ഷാഫിയെ തങ്ങൾ അടിച്ചിട്ടില്ലെന്ന്…
കോവളം : സ്കൂൾ തല ഓണാഘോഷം നടത്തി. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ സ്കൂൾ തല ഓണാഘോഷം നടത്തി.കൗൺസിലർ പനത്തുറ പി ബൈജു, പി ടി…
സാഹസം ഓഗസ്റ്റ് 8 മുതൽ; ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിൻറെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 8…
