ആലപ്പുഴ: വിവാഹദിനത്തിൽ രാവിലെ അപകടത്തില്‍ പരിക്കേറ്റ വധുവിന്റെ ശസ്ത്രക്രിയ വിജയകരം. നട്ടെല്ലിനായിരുന്നു ആവണിക്ക് പരിക്കേറ്റത്. ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയായ ആവണിയും ചേര്‍ത്തല കെവിഎം എന്‍ജിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പൊഫസറുമായ ഷാരോണും തമ്മില്‍ ഇന്നലെയായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. തണ്ണീര്‍മുക്കത്തുള്ള ബ്യൂട്ടീഷന്റെ അടുത്തുപോയി മടങ്ങുംവഴി ആവണി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.
വിവാഹദിനമുണ്ടായ അപകടത്തില്‍ പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ വിജയകരം
