തിരു :കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വിജയത്തിനുപിന്നിൽ വോട്ടുതട്ടിപ്പാണ് നടന്നതെന്നത് കേരളജനതയെ ഞെട്ടിച്ചെന്നും സ്ഥാനത്തും അസ്ഥാനത്തും വീരസ്യം വിളമ്പുന്ന സുരേഷ്ഗോപി ഉളുപ്പുണ്ടെങ്കിൽ രാജിവച്ചു ജനങ്ങളോട് മാപ്പുപറയണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ ജെ തംറൂഖ് ആവശ്യപ്പെട്ടു. വോട്ടുതട്ടിപ്പിലൂടെ അധികാരത്തിലേറിയ കേന്ദ്രസർക്കാർ രാജീവച്ചു ജനവിധിതേടാൻ തയ്യാറാകണമെന്നും ഗുരുതരമായ ഈ തെറ്റിന് കൂട്ടുനിന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ ഭരണഘടനാ വകുപ്പനുസരിച്ച് ഇമ്പീച്ച് ചെയ്യണമെന്നും പ്രസ്ഥാവനയിൽ തുടർന്നുപറഞ്ഞു.
സുരേഷ് ഗോപി രാജിവച്ച് ജനങ്ങളോട് മാപ്പുപറയണം. – ഐ എൻ എൽ
