തിരുവനന്തപുരം: സപ്ലൈകോയില്‍ ഇനി രണ്ടു ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായി സപ്ലൈകോ വില്‍പ്പനശാലകളില്‍നിന്നും നിന്നും ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു ലിറ്ററായി ഉയര്‍ത്തുകയായിരുന്നു. നിലവില്‍ ഇത് ഒരു ലിറ്ററായിരുന്നു. വെളിച്ചെണ്ണയുടെ ആവശ്യകത വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. 457 രൂപയ്ക്കാണ് സപ്ലൈകോയിൽ നിന്ന് ലഭിക്കുക .
സപ്ലൈകോയില്‍ രണ്ട് ലിറ്റര്‍ കേര വെളിച്ചെണ്ണ ലഭിക്കും
