.ബാലുശ്ശേരി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30എൻകൂടിയാണ് ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ജീഡീ ചാർജ് ഗോകുൽരാജിന് പയ്യോളി പോലീസ് സ്റ്റേഷനിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചത് .ബാലുശ്ശേരി സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്നതായിരുന്നു സന്ദേശം. വിളിച്ച് സ്ത്രീയുടെ ഫോൺ നമ്പർ ഇവർക്ക് കൈമാറുകയും ചെയ്തു. ഈ അറിയിപ്പ് ലഭിച്ച ഉടൻ തന്നെ ഗോകുൽരാജ് വിവരം ഇൻസ്പെക്ടർ ടിപി ദിനേശനും കൈമാറി. വിവരം കേട്ട ഇൻസ്പെക്ടർ ഉടൻ പുറപ്പെടാൻ നിർദ്ദേശം നൽകുകയും ഫോൺ നമ്പറിലുള്ള കൃത്യമായ ലൊക്കേഷൻ കണ്ടെത്താനായി ശ്രമിക്കുകയും ചെയ്തു. യുവതി കണ്ണാടിപൊയിൽ ഭാഗത്താണെന്ന് ലൊക്കേഷൻ വഴി മനസ്സിലാക്കി ആ ഭാഗത്തേക്ക് കുതിച്ചു പോലീസ് ജീപ്പ് .ലൊക്കേഷൻ ഇടയ്ക്ക് കട്ടായെങ്കിലും യുവതി ഫോൺ എടുത്തതോടെ അവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി .ആരും ഇവിടേക്ക് വരണ്ട എന്നായിരുന്നു യുവതിയുടെ മറുപടി. ഞങ്ങൾ വരില്ലെന്നും എന്താണെന്ന് കാര്യം എന്ന് ചോദിച്ച് സംഭാഷണം ദീർഘിപ്പിക്കാനായിട്ട് ഇൻസ്പെക്ടർ ശ്രമിച്ചു. വീടിനു സമീപം എത്തിയപ്പോൾ കുഞ്ഞു കരയുന്ന ശബ്ദം കേട്ടു. വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്നപ്പോൾ യുവതി ഫാനിൽ തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഉടൻതന്നെ ഇൻസ്പെക്ടർ ദിനേശ് യുവതിയെ പിടിച്ചു ഉയർത്തി, മറ്റു ഉദ്യോഗസ്ഥർ ചേർന്ന് കെട്ടഴിച്ച് ഇവരെ താഴെയിറക്കി പോലീസ് ജീപ്പിൽ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും,അവരുടെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിൻറെ കുടുംബത്തെ ഏൽപ്പിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നാണ് യുവതി ജീവൻ ജീവനടുക്കാൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ പയ്യോളി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇൻസ്പെക്ടർ ടിപി ദിനേശന്റെ നേത
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി
