ജോധ്പൂർ .രാജസ്ഥാനിലെ ജോധ്പൂരിൽ സ്കൂൾ അധ്യാപികയും മൂന്നു വയസ്സുള്ള മകളും തീ കൊളുത്തി മരിച്ചു. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും അദ്ദേഹത്തിൻറെ പിതാവും തന്നെ പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് സഞ്ജു ബിഷ്നോയി എന്ന യുവതി മകൾക്ക് ഒപ്പം ആത്മഹത്യ ചെയ്തത്. മകൾ യശ്വസി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.ചികിത്സയ്ക്കിടെ സഞ്ജുവും മരിച്ചു .വീട്ടിൽ നിന്ന് ആത്മഹത്യ കുറുപ്പ് കിട്ടിയിരുന്നു .സ്കൂളിൽ നിന്ന് തിരിച്ചെത്തിയ സഞ്ജു, മകളെയും മടിയിൽ ഇരുത്തി വീട്ടിലെ കസേരയിൽ ഇരുന്നാണ് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു വീട്ടിൽ നിന്ന് പുക വരുന്നത് കണ്ടു അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. ഭർത്താവിനും ഭർത്തുവീട്ടുകാർക്കും എതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
സ്ത്രീ പീഡനം, മകളെ മടിയിൽ ഇരുത്തി സ്കൂൾ അധ്യാപിക ആത്മഹത്യ ചെയ്തു.
