യുവതി രണ്ടു മക്കളെയുമെടുത്തു കിണറ്റിൽ ചാടിയതിനെത്തുടർന്ന് 6 വയസുകാരൻ മരിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലെ പീഡനമെന്ന പരാതിയെ തുടർന്ന് ഭർതൃമാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതാഴം ശ്രീസ്ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പി പി ധനജയെയും ധനേഷിന്റെ അമ്മ ചെറുതാഴം ശ്രീസ്ഥയിലെ ശ്യാമളയെയുമാണ് (71) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.ആറു വയസ്സുള്ള മകൻ ധ്യാൻകൃഷ്ണന്റെ മരണത്തിലാണ്അമ്മധനജക്കെതിരെകേസെടുത്തത്അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ധ്യാൻ കൃഷ്ണ രണ്ടു ദിവസം മുൻപാണ് മരിച്ചത്.സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം നടക്കുകയാണ്.
Related Posts
കാസർഗോഡ് ക്രയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
കാസർഗോഡ്. മൊഗ്രാലിൽ ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കിടയിൽ ക്രയിൻ പൊട്ടിവീണ് രണ്ടു തൊഴിലാളികൾ മരിച്ചു .വടകര സ്വദേശി അക്ഷയ് ,അശ്വിൻ എന്നിവരാണ് മരിച്ചത് .ഇന്ന് ഉച്ചയൊടെ ആയിരുന്നു സംഭവം.…
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന് 92040 രൂപ ആയി. ഒരു ഗ്രാമ സ്വർണത്തിന്റെ ഇന്നത്തെ വില…
അധ്യാപക ജീവിതം പുസ്തകമായപ്പോൾ; കെ. അമ്മിണിയമ്മയുടെ രചനകൾ പ്രകാശനം ചെയ്തു
കൊല്ലം: വെറുമൊരു പുസ്തക പ്രകാശനമായിരുന്നില്ല ഇന്ന് ഉച്ചയ്ക്ക് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നത്. മറിച്ച്, സത്യസന്ധതയും ധാർമികതയും കൈമുതലാക്കി ഒരു പ്രഥമാധ്യാപിക നടത്തിയ ജീവിതയാത്രയുടെ നേർസാക്ഷ്യമാണ് അവിടെ…
