പാലക്കാട്: പാലക്കാട് വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകനെതിരെ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ശിശുക്ഷേമ സമിതി.അധ്യാപകനെതിരായ പരാതികൾ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് പൊലീസിന് നിർദേശം നൽകിയതായും ശിശുക്ഷേമ സമിതി വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം അധ്യാപകന്റെ ഫോണില്‍ നിന്നും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.സ്കൂളില്‍ വച്ച് ലൈംഗിക അതിക്രമം നടന്നതായി കുട്ടികളും മൊഴി നല്‍കിയിട്ടുണ്ട്. അധ്യാപകന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
പാലക്കാട് വിദ്യാർഥികളെ പീഡിപ്പിച്ച അധ്യാപകനെതിരെ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ശിശുക്ഷേമ സമിതി
