കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിൽ മുൻ ഡിജിപിയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്. അന്നത്തെ ജയിൽ ഡിജിപി ആർ. ശ്രീലേഖയ്ക്ക് എതിരെയാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ശ്രീലേഖയ്ക്ക് എതിരെ ഇതുവരെ അന്വേഷണം ഉണ്ടായില്ലെന്ന പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങിന്റെ പരാതിയിലാണ് ഇടപെടൽ.
മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് എതിരെ അടിയന്തിര റിപ്പോർട്ട് തേടി ആഭ്യന്തരവകുപ്പ്
