വൈക്കം എസ്എന്‍ഡിപി യോഗം യൂണിയന്റെ ചതയദിനാഘോഷം സെപ്തംബര്‍ 7-ന്

വൈക്കം: എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ചതയദിന മഹാസമ്മേളനവും 55 ശാഖായോഗങ്ങള്‍ പങ്കെടുക്കുന്ന വര്‍ണ ശബളമായ തിരുജയന്തി ഘോഷയാത്രയും സെപ്തംബര്‍ 7-ന് നടക്കും.ഉച്ചയ്ക്ക് 2.00-ന് വിവിധ ശാഖായോഗങ്ങള്‍ പങ്കെടുക്കുന്ന ചതയദിന റാലി യൂണിയന്‍ ആസ്ഥാനത്തു നിന്ന് പുറപ്പെടും. നഗരം ചുറ്റി ആശ്രമം സ്‌കൂളില്‍ എത്തും. ചതയദിന സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. എഡിജിപി എസ്. ശ്രീജിത്ത് പ്രതിഭകളെ ആദരിക്കും. ചലചിത്ര സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയേയും ചടങ്ങില്‍ ആദരിക്കും. ടൂറിസം ഡയറക്ടര്‍ ശിഖാസുരേന്ദ്രന്‍ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *