തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരും; റിനി ആന്‍ ജോര്‍ജ്

കൊച്ചി: തന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് നടി റിനി ആന്‍ ജോര്‍ജ്. പലരും രാഷ്ട്രീയക്കാരുടെ മേലങ്കി അണിഞ്ഞിരിക്കുകയാണ്. അവര്‍ എന്താണ് ചെയ്യുന്നതെന്ന് സഹപ്രവര്‍ത്തകര്‍ക്ക് പോലും അറിയില്ലെന്നും റിനി പറഞ്ഞു.താന്‍ ഒരു കാര്യം പറഞ്ഞതിന്റെ പേരില്‍ ഇപ്പോഴും ആക്രമിക്കപ്പെടുകയാണെന്നും റിനി പറഞ്ഞു. ഒരാളുടെ പേരോ പ്രസ്ഥാനത്തിന്റെയോ പേര് പറയാതെയായിരുന്നു താന്‍ ആരോപണം ഉന്നയിച്ചത്. താന്‍ എന്ത് ധരിക്കുന്നു, എവിടെയൊക്കെ പോകുന്നു, താന്‍ ആരുമായി ഫോട്ടോ എടുക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് അവര്‍ അന്വേഷിക്കുന്നത്. തനിക്ക് വ്യക്തി സ്വാതന്ത്ര്യമുണ്ട്.ഇനി പ്രകോപിപ്പിച്ചാൽ തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള്‍ ഇതുവരെ പറയാത്തതിന് കാരണം കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്‌നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. ആ പ്രസ്ഥാനം ഇനിയും ഉയരങ്ങളിലേക്ക് എത്തണമെന്നുള്ള സാധാരണക്കാരായ പ്രവര്‍ത്തകരുടെ താത്പര്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് താന്‍ ഇപ്പോഴും മിണ്ടാതിരിക്കുന്നതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *