മധ്യപ്രദേശിൽ ഒരു സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) രണ്ട് കുഞ്ഞുങ്ങളെ എലികൾ കടിച്ചതായി പരാതി. കഴിഞ്ഞയാഴ്ച ജനിച്ച രണ്ട് കുഞ്ഞുങ്ങളെയാണ് നവജാതശിശുക്കള്‍ക്കുവേണ്ടിയുള്ള ഐസിയുവില്‍വെച്ച് എലി കടിച്ചത്. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് സംഭവം ഉണ്ടായത്. ഒരു കുഞ്ഞിന്റെ വിരലുകളിലും രണ്ടാമത്തെ കുഞ്ഞിന്റെ തലയിലും തോളിലുമാണ് എലി കടിച്ചത്.ആശുപത്രിയിലെ നഴ്‌സിംഗ് സംഘം ആണ് പരിക്കേറ്റ നവജാത ശിശുക്കളെ ആദ്യം കണ്ടത്, അവർ ആശുപത്രി മാനേജ്‌മെന്റിനെ വിവരമറിയിച്ചു. തുടർന്ന് ഭരണകൂടം യൂണിറ്റിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ സ്കാൻ ചെയ്തപ്പോൾ നവജാത ശിശുക്കൾക്ക് സമീപമുള്ള ഒരു ഊഞ്ഞാലിൽ എലികൾ ചാടുന്നതായി കണ്ടെത്തിയത്.
ഐസിയുവിൽ എലി ശല്യം;രണ്ട് കുഞ്ഞുങ്ങളെ എലികൾ കടിച്ചതായി പരാതി
