തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വിദേശത്ത് കടക്കാനുള്ള സാധ്യത പരിഗണിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്. ഉച്ചയോടെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് തീരുമാനം. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്ഥലത്തേക്കാണോ രാഹുല്‍ പോയിരിക്കുന്നതെന്ന സംശയം പൊലീസിനുണ്ട്. യുവതിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിനൊപ്പമുള്ളവരും നിരീക്ഷണത്തിലാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി പൊലീസ്
