വ്ര​ത​ശു​ദ്ധി​യു​ടെ നാ​ളു​ക​ൾ​ക്കൊ​ടു​വി​ൽ ഖത്തറിൽ ചെ​റി​യ പെ​രു​ന്നാ​ൾ ആഘോഷിച്ചു

ദോ​ഹ: ഒ​രു​ മാ​സക്കാലം നീ​ണ്ടു​നി​ന്ന വ്ര​ത​ശു​ദ്ധി​യു​ടെ നാ​ളു​ക​ൾ​ക്കൊ​ടു​വി​ൽ ഇ​ത​ര ഗ​ൾ​ഫ് നാ​ടു​ക​ൾ​ക്കൊ​പ്പം ഖ​ത്ത​റി​ലും ചെ​റി​യ പെ​രു​ന്നാ​ൾ ആഘോഷിച്ചു. റ​മ​ദാ​നി​ലെ 30 ദി​വ​സ​ങ്ങ​ളി​ലെ​ നോ​മ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യാ​ണ് വി​ശ്വാ​സി​ക​ൾ വെള്ളിയാഴ്ച്ച ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചത്. പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​രു​ത​ലി​ന്റെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും ആ​ശ്വാ​സ വാ​ക്കു​ക​ൾ പ​ങ്കു​വെ​ച്ചാ​ണ് വി​ശ്വാ​സി​ക​ൾ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചത്. നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളൊ​ടൊ​പ്പം ഒ​ന്നി​ച്ചാ​ണ് ഇത്തവണ പ്ര​വാ​സി​ക​ളു​ടെയും പെ​രു​ന്നാ​ൾ.രാ​ജ്യ​ത്തെ നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഖ​ത്ത​റി​ൽ ഈ​ദ് ഗാ​ഹു​ക​ൾ ഒ​ഴി​വാ​ക്കി​യി​രുന്നു. അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​ത്ത പ​ള്ളി​ക​ളി​ൽ രാ​വി​ലെ 5.53 ന് ​പെ​രു​ന്നാ​ൾ ന​മ​സ്കാ​രം നടന്നു. യുദ്ധ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വി​ശ്വാ​സി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യിരുന്നത്. പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​ര​വും ഖു​തു​ബ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ ച​ട​ങ്ങു​ക​ളും 15 മി​നി​റ്റി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി.തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഈ​ദ് ഗാ​ഹു​ക​ളി​ലും മ​റ്റ് താ​ൽ​ക്കാ​ലി​ക ന​മ​സ്‌​കാ​ര ഇ​ട​ങ്ങ​ളി​ലും ഇ​ത്ത​വ​ണ പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​രം അ​നു​വ​ദി​ച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *