ആലത്തൂർ . പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി പോലീസ് പിടിയിലായി .ചിറ്റിലഞ്ചേരി പാറക്കൽകാട് ശിവകുമാർ( 51 )ആണ് പിടിയിലായത്. കേസിൽ പിടിയിലായി 2021ൽ ജാമ്യം എടുത്ത ശേഷം ഒളിവിൽ പോകുമായിരുന്നു. താടിയും മുടിയും വളർത്തി സന്യാസി വേഷത്തിൽ തമിഴ്നാട്ടിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ താമസിച്ചു അവിടെയെത്തുന്ന ഭക്തർക്ക് അനുഗ്രഹം നൽകി വരുമായിരുന്നു .പ്രതി ഫോൺ ഉപയോഗിക്കാത്തത് അന്വേഷണത്തെ ബാധിച്ചു. ഇതിനിടെയാണ് ശിവകുമാർ തമിഴ്നാട്ടിൽ ഉണ്ടെന്ന് രഹസ്യ വിവരം പോലീസിനെ ലഭിച്ചത് തുടർന്ന് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ആലത്തൂർ പോലീസ് അവിടെയെത്തി പിടികൂടിയിരുന്നു.
നാലുവർഷം ഒളിവിൽ ആയിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ.
