പീരുമേട്:കോളേജ് വിദ്യാർഥിനിയും യുവാവും എം.ഡി.എം.എയുമായി പിടിയിൽ.ഏലപ്പാറ ഹെലിബറിയ സ്വദേശിനി റിസാന ഫാത്തിമ കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായാണ് പീരുമേട് ഏലപ്പാറ ഹെലിബെറിയ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവർ കോതമംഗലം പോലീസിൻ്റെ പിടിയിലായത്. . ഇവരിൽ നിന്ന് 37.229 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന ഉറവിടത്തെക്കുറിച്ചും കൂടുതൽ പേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
എം.ഡി.എം.എ യുമായി രണ്ടു പേർ പിടിയിൽ
