പീരുമേട്: ഭവന നിർമാണത്തിനും ആരോഗ്യ- കുടിവെള്ള വനിത ക്ഷേമത്തിനും പ്രാധാന്യം നൽകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 86 ,489 ,024,9 രൂപ വരവും 863585249 രൂപ ചിലവും 13,050 ,00 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ജോൺ പി തോമസ് അവതരിപ്പിച്ചു. വനിതാ ക്ഷേമത്തിന് 89,983,00 രൂപയും ഭിന്ന ശേഷിക്കാർക്കും 44,991,50 രൂപയും വയോജനങ്ങൾക്കായി 44,991,50 രൂപയും നീക്കി വച്ചു. പി.എം.എ വൈ ഭവനനിർമാണ പദ്ധതിക്കായി 16,800,000 രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തിൽ പ്രത്യേക ഘടക പദ്ധതിപ്രകാരം 48 ലക്ഷം രൂപ യും പട്ടിക വർഗ്ഗ വിഭാഗത്തിനായി 99,0000 രൂപയും നീക്കി വച്ചിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ വിവിധ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് പൊതു വികസന ഫണ്ടിൽ ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിൽ ഒരു കോടി ഇരുപത് ലക്ഷം രൂപയും പട്ടിക വർഗ്ഗ വിഭാഗത്തിന്എട്ടു ലക്ഷത്തി എണ്ണായിരത്തി അഞ്ഞൂറ് രൂപ വികസന ഫണ്ടിൽ വകയിരുത്തി. ശുചിത്വം മാലിന്യ സംസ്കരണം , ജല സംരക്ഷണം എന്നിവയ്ക്ക് ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ ഒന്നര കോടി രൂപ കുടിവെള്ളത്തിനായി വകയിരുത്തിയിട്ടുണ്ട്. വനിത ഗ്രൂപ്പ് സബ്സീഡി പദ്ധതികൾക്ക് 47 ലക്ഷം രൂപയും, ക്ഷീര കർഷകർക്കു ധനസഹായത്തിനായി 11 ലക്ഷം രൂപയും ആരോഗ്യ മേഖലയ്ക്ക് അര കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിന് മുചക്ര വാഹനത്തിന് 25 ലക്ഷം രൂപ യും, പാലിയേറ്റീവ് കെയറിനായി നായി 10 ലക്ഷം, ശാരീരീക വെല്ലു വിളി നേരിടുന്നവർക്കായി 9 ലക്ഷം രൂപ ,പട്ടികജാതി സംരംഭകർക്കായി 12 ലക്ഷം രൂപയും , പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠന മുറിക്കായി 50 ലക്ഷം രൂപ, എസ്.ടി പഠന മുറിക്കായി 10 ലക്ഷം രൂപ നീക്കി വച്ചു. കർഷകർക്ക് കാലിതീറ്റയ്ക്കായി 20 ലക്ഷം രൂപ യും ലൈഫ് ഭവന പദ്ധതി വിഹിതമായി 83 ലക്ഷം രൂപയും വകയിരുത്തി. പീരുമേട് താലൂക്ക് ആശുപത്രിവണ്ടി പെരിയാർ സാമൂഹീക ആരോഗ്യ കേന്ദ്രം എന്നിവയ്ക്കു വിവിധ പദ്ധതികൾക്കായി തുക നീക്കി വച്ചിട്ടുണ്ട്. റോഡ് ഇതര മെയിന്റൻസിന് 1.68 കോടി രൂപ നീക്കിവച്ചു.വിവിധ തലങ്ങളിൽ നിന്നും ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം ഇനത്തിൽ 34,49,83, 947 യും പി.എം.എ വൈ ഭവന പദ്ധതി (ജനറൽ ) 72000 00(പട്ടികജാതി കേന്ദ്ര വിഹിതം) 50 ലക്ഷം, കേന്ദ്ര വിഹിതം പട്ടിക വർഗ്ഗ വിഭാഗം 10 ലക്ഷം, രൂപ എന്നിവ പ്രതീക്ഷിക്കുന്നു. ചിലവുകളിൽ ഉൾപ്പെടുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ അധ്യക്ഷത വഹിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ നിക്സൺ ജോർജ്, അനിത സന്തോഷ്, വനിത മുരുകൻ ,ജോയിന്റ് ബി.ഡി.ഒ സന്തോഷ് മെമ്പർമാരായ നൗഷാദ് വെംബ്ലി, പി.എ. അബ്ദുൽ റഷീദ്, ബിനോയ് കുര്യൻ, ജി മഹേന്ദ്രൻ ,വിത്സമ്മ ആന്റണി , കെ.കെ. ജീവാമോൾ,ദേവീ ഈശ്വരൻ , കെ.ബി.ഷെമീന , ഷീല ടീച്ചർ ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അഴുത ബ്ലോക്ക് പഞ്ചായത്തിിൽ 86 കോടി 50 ലക്ഷത്തിെൻ്റെ ബജറ്റ്
