പീരുമേട്:പീരുമേട് ടൗണിലുള്ള ഇടുക്കി സ്കാൻസ് ആൻഡ് ഡയഗ്നോസ്റ്റിക് സെൻ്ററിലെ ഉപകരണങ്ങൾക്ക് എർത്ത് നൽകാൻ ഉപയോഗിച്ച ചെമ്പ് തകിട് മോഷ്ടിച്ചയാളെ പോലീസ് പിടി കൂടി.കല്ലാർ പുതുവലിൽ തുളകുളം വീട്ടിൽ ജോബി വിൻസൻ്റ് (33) ആണ് പോലിസ് പിടിയിലായത്. സി.ടി സ്കാൻ മെഷീനും, എക്സ്-റേ മിഷനുകളും പ്രവർത്തിക്കുന്നതിന് എർത്തിനായി ഉപയോഗിച്ചിരുന്നതും 30 കിലോയോളം തൂക്കം വരുന്നുതും1 ഇഞ്ച് വീതിയുള്ള ചെമ്പ് പട്ടയും, 6എം.എം ഘനമുള്ള ചെമ്പ് കമ്പിയുമാണ് ഇയാൾ മോഷ്ടിച്ചത്. തൊട്ടടുത്തുള്ള കെട്ടിടത്തിൽ വെൽഡിംഗ് ജോലികൾക്കായി എത്തിയ ഇയാൾ കഴിഞ്ഞ ഒരാഴ്ചയായി ചെമ്പുകമ്പികൾ അറുത്തുകൊണ്ട്പോകുകയായിരുന്നു. തിങ്കളാഴ്ച മിഷ്യൻ പ്രവർത്തിപ്പിച്ചപ്പോൾ അപാകതഉടമയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. കൂടാതെ ഇയാൾ ചെമ്പ് കമ്പിയുമായി പോകുന്ന വിവരം ഉടമക്ക് ലഭിച്ചു. തുടർന്ന് പീരുമേട് പോലിസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്. മോഷണമുതലിൻ്റെ ഒരു ഭാഗം പാമ്പനാറിലുള്ള ആക്രി കടയിൽ നിന്ന് വീണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു
സ്കാൻ സെൻ്ററിൽ നിന്നും ചെമ്പ് തകിട് മോഷ്ടിച്ചയാളെ പിടി കൂടി
