മരിയൻ തീർത്ഥാടന കേന്ദ്രമായ പട്ടുമല പള്ളി യിൽ മാതാവിന്റെ പിറവി തിരുന്നാളും എട്ട് നോമ്പ് ആചരണവും തുടങ്ങി

പീരുമേട്: ഹൈറേഞ്ചിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പട്ടുമല പെരുന്നാളും എട്ടു നോമ്പാചരണവും തിരുസ്വരൂപ പ്രതിഷ്ഠയുടെ 44-ാംവാർഷികാഘോഷവുംതുടങ്ങി. ഒന്ന്‌മുതൽ ആറ് വരെ എല്ലാ ദിവസവും രാവിലെ ഏഴിന് ദിവ്യബലി, 2.30ന് ദിവ്യകാരുണ്യ ആരാധന, നൊവേ ന, 3.30ന് കുർബാന പ്രസംഗം. ആ റിന് കുർബാനയ്ക്ക് മധുര ആർച്ച്ബി ഷപ്പ് മോസ്റ്റ് റവ. ഡോ. എസ്. അ ന്തോണി സാമി ദിവ്യബലി തമിഴ്.ഏഴിന് രാവിലെ ഏഴിന് കുർ ബാന. രണ്ടിന് പട്ടുമല മാതാവിൻ്റെ തിരുസുരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ പ്രദക്ഷിണം. പാമ്പനാർ ഇടവകപള്ളിയിൽനിന്ന് പട്ടുമല മാതാ തീർത്ഥാടന കേന്ദ്രത്തിലേക്ക്. ബ്രദർ സേവ്യർ ജോസഫ് ഉഴത്തിപറമ്പിൽ നേതൃത്വം നൽകും. 3.30നൊവേന, നാലിന് കുർബാന പ്രസംഗം റൈറ്റ്. റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപറമ്പിൽ. വിജയപുരം രൂപത സഹായമെത്രാൻ, എട്ടിന് രാവിലെ ഏഴിന്ദിവ്യബലി.ഫാ.ജോസ് കുരുവിള കാടന്തുരുത്തേൽ, വികാരി തിരുഹൃദയപള്ളി പാമ്പനാ ർ, 9.30ന് നൊവേന ബ്രദർ കെ. സി. ജോസഫ്, പ്രൊവിൻഷ്യൽ സെന്റ് തോമസ് പ്രൊവിൻസ് തിരുവനന്തപുരം. 10ന് പൊന്തിഫി ക്കൽ ദിവ്യബലി, തിരുനാൾ സന്ദേശം. റൈറ്റ് റവ. ഡോക്ടർ സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ മെത്രാൻ, വിജയപുരം രൂപത. ഫോറോനോയിലെ വൈദികർ പങ്കെ ടുത്തുകൊണ്ട് പരിശുദ്ധ കുർബാ നയുടെ ആശിർവാദം, നേർച്ച വെഞ്ചരിപ്പ്. ഫൊറോനയിലെ സന്യസ്തർ, ഫ്രാൻസിസ്കൻ ബ്രദേഴ്സ്, തുടർന്ന് പ്രദക്ഷിണം, ദിവ്യബലി തമിഴിൽ. ഫാദർ സുരേഷ് എ. വികാരി സെന്റ് ആന്റണീസ് പള്ളി കെ. ചപ്പാത്ത്.വാർത്ത സമ്മേളനത്തിൽ ബ്രദർ സേവ്യർ ജോസഫ് ഉഴ ത്തിപറമ്പിൽ, ലാലു കുഴിയാത്ത് അമൽരാജ് , അലക്സ് കെ. എം.കെ ആൻ്റണി എന്നി വർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *