പീരുമേട് :കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിൻ്റെ അഴുത പ്രോജക്ടിൻ്റെ നേതൃത്വത്തിൽ അംഗനവാടി ജീവനക്കാർക്കായി ട്രെയനിംഗ് ക്യാമ്പ് നടത്തി. ഏലപ്പാറ അംഗനവാടി ഹാളിൽ നടത്തിയ ക്യാമ്പിൽകുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങൾ വിവിധ തരത്തിൽ നൽകുന്നതിനുള്ളതും എങ്ങനെ പോഷകാഹാരം മാതൃകാപരമായി കൊടുക്കുന്നതിനും പറ്റി പദ്ധതി ഓഫീസർ രമ്യാ രമേശ് ക്ലാസ്സെടുത്തു. സൂപ്രവൈസർ, സുമി ചെറിയാൻ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.
ട്രയിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
