പറവൂരിൽ കുടിൽകെട്ടി സമരം

നോർത്ത് പറവൂർ : “പിരിച്ച പണമെവിടെ കോൺഗ്രസേ , പണിത വീടെവിടെ കോൺഗ്രസേ ” എന്ന മുദ്രാവാക്യമുയർത്തി എൽ.ഡി.വൈ.എഫ് പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂരിൽ കുടിൽകെട്ടി സമരം നടത്തി. പഴയ കെ.എസ്.ആർ.ടി സ്റ്റാൻ്റിനു സമീപത്തായിരുന്നു സമരം.ഡി. വൈ. എഫ്. ഐ സംസ്ഥാന പ്രസിഡൻ്റ് വി. വസീഫ് ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് സെക്രട്ടറി സി.ബി ആദർശ് അദ്ധ്യക്ഷനായി. വയനാട് ദുരന്തബാധിതർക്ക് വീട് നിർമ്മിക്കാനായി യൂത്ത് കോൺഗ്രസും കോൺഗ്രസ് പാർട്ടിയും എത്ര പണം പിരിച്ചെന്നും ആർക്കൊക്കെയാണ് വീട് നിർമ്മിച്ച് നൽകുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കണമെന്ന് വസിഫ് പറഞ്ഞു. പുനർജനി പദ്ധതിയിലൂടെ തട്ടിപ്പ് നടത്തിയ സതീശൻ റിയൽ എസ്റ്റേറ്റ് മാഫിയയുമായി ഡീലാണെന്നും വസീഫ് ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ആർ റെനീഷ് , എൻ. ശ്രേഷ ,പി.എം നിസാമുദ്ദീൻ, പി.ആർ സജേഷ്കുമാർ, ഡിവിൻ കെ. ദിനകരൻ , നിമിഷ രാജു, ആൽവിൻ സേവ്യർ, എം.പി സിറാജ്, അഖിൽ ബാവച്ചൻ, അഡ്വ. ഡീന ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *