കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പറവൂർ: കഴിഞ്ഞ പത്തു വർഷമായി സംസ്ഥാന സർക്കാർ പെൻഷൻ കാരോടു കാണിക്കുന്ന നീതി നിഷേധത്തിനും വഞ്ചനക്കുമെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂർ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.283 മാസത്തെ ഡി.എ.കുടിശിഖ വിതരണംചെയ്യുക, പെൻഷൻ പരിഷ്ക്കരണം നടപ്പാക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.ജില്ലാ സെക്രട്ടറി പി.ഡി. ജോയി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് വി.ജി. ശശിധരൻ അധ്യക്ഷനായി.ഹരുൺ ടി.പി, കെ.എൽ.സെബാസ്റ്റ്യൻ, പി.വി.മണി ടീച്ചർ, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.വിവിധ ആവശ്യങ്ങളുന്നയിച്ച് നടന്നു വരുന്ന മേഖല ജാഥക്ക് മാർച്ച് 13 വൈകിട്ട് 4ന് പറവൂരിൽ സ്വീകരണം നൽകും.

Leave a Reply

Your email address will not be published. Required fields are marked *