പാലക്കാട്ട് കണ്ണിന് പരുക്കേറ്റ പിടി 5 നെ മയക്കുവെടി വച്ചു. ആനയെ ഉടൻ കാട്ടിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ആനയെ ചികിത്സിക്കുന്നതിന്‍റെ ഭാഗമായാണ് മയക്കുവെടി വച്ചത്. ആനയെ പുറത്തെത്തിച്ച ശേഷം പ്ലാനുകൾ ആലോചിക്കും എന്നാണ് ഡോ. അരുൺ സക്കറിയ അറിയിച്ചത്..ചികിത്സയ്ക്കായി മൂന്ന് തരത്തിലുള്ള പദ്ധതികളാണ് ദൗത്യസംഘം തയ്യാറാക്കിയിട്ടുള്ളത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ആനയുടെ പരിക്ക് ഗുരുതരമല്ലെങ്കിൽ ചികിത്സ നൽകി കാട്ടിലേക്ക് തന്നെ തിരികെ അയക്കും. എന്നാൽ, വിദഗ്ദ്ധ ചികിത്സ ആവശ്യമാണെങ്കിൽ ആനയെ ബേസ് ക്യാമ്പിലേക്ക് മാറ്റി തുടർചികിത്സ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി എലിഫന്റ് ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്.
പാലക്കാട്ട് കണ്ണിന് പരുക്കേറ്റ പിടി 5 നെ മയക്കുവെടി വച്ചു ;
