പാലക്കാട് അച്ഛനോടൊപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്ന റോഡിലേക്ക് തെറിച്ച് വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു.പഴനിയിർ പാളയം സബീർ അലി,ആയിഷ ദമ്പതികളുടെ മകൾ കൊഴിഞ്ഞാമ്പാറ സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി നഫീസത്ത് മിസ്രിയ (6) ആണ് മരിച്ചത് .പാലക്കാട് പൊള്ളാച്ചി പാതയിൽ കൊഴിഞ്ഞാമ്പാറയിൽ തിങ്കളാഴ്ച രാവിലെ യാണ് അപകടം. മുൻപിൽ പോയ ഓട്ടോ പെട്ടെന്ന് നിർത്തിയപ്പോൾ ബ്രേക്ക് ചെയ്ത സ്കൂട്ടർ ചരിയുകയായിരുന്നു. കുട്ടി റോഡിലേക്ക് തെറിച്ചു വീണാണ് അപകടമുണ്ടായത്. ഈ സ്ഥലത്ത് റോഡിന് വീതി കുറവായ കൊണ്ട് ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു
പാലക്കാട് സ്കൂട്ടർ അപകടം രണ്ടാം ക്ലാസുകാരിക്ക് ദാരുണന്ത്യം.
