പാലക്കാട് മലമ്പുഴ അകമലവാരം ചേമ്പനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി.ബി. തങ്കച്ചന്റെ പറമ്പിന് സമീപത്താണ് പുലിക്കുട്ടിയെ കണ്ടത്. വളർത്തുനായ നിർത്താതെ കുരയ്ക്കുന്നത് കേട്ടിട്ടാണ് തങ്കച്ചൻ ശ്രദ്ധിച്ചത്. ഏകദേശം രണ്ടു വയസ്സോളം പ്രായമുള്ള പുലിക്കുട്ടിയാണ്. മുൻ കാലിൽ പരിക്കേറ്റിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥരെ തങ്കച്ചൻ വിളിച്ചുവരുത്തി. ധോണിയിലെ വനംവകുപ്പിന്റെ ബേസ് ക്യാമ്പിലേക്ക് പുലിക്കുട്ടിയെ കൊണ്ടുപോയി ഉദ്യോഗസ്ഥർ.ഇവിടെ പ്രാഥമിക ചികിത്സ നടത്തിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി മണ്ണുത്തി വെറ്റിനറി കോളേജിലേക്ക് കൊണ്ടുപോകുമെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞവർഷം ജനുവരിയിൽ ഇവിടെനിന്ന് 8 കിലോമീറ്റർ അകലെയുള്ള ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്ന് രണ്ടു പുലിക്കുട്ടികളെ കണ്ടെത്തിയിരുന്നു.
മലമ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിക്കുട്ടിയെ കണ്ടെത്തി.
