പാലക്കാട് പുതുനഗരത്ത് വീടിനകത്ത് പൊട്ടിതെറി

പാലക്കാട്: പാലക്കാട് പുതുനഗരത്ത് വീടിനകത്ത് പൊട്ടിതെറി. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പൊട്ടിതെറി. സഹോദരങ്ങളായ ശരീഫ്, ഷഹാന എന്നിവർക്ക് പരിക്കേറ്റു. പന്നിപടക്കമാണ് പൊട്ടിതെറിച്ചതെന്ന് പൊലീസ് അറിയിച്ചു.ഷഹാനയുടെ ഭർത്താവിൻ്റെ ബന്ധു മരിച്ച ചടങ്ങിനായാണ് സഹോദരൻ ശരീഫ് ഈ വീട്ടിൽ എത്തിയത്. ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ശരീഫ്, ഷഹാന എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *